കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചതോടെ പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. വ്യോമഗതാഗതം പുന:സ്ഥാപിക്കുന്ന മുറക്ക് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടത്.
തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റെയിന്‍ ചെയ്യാന്‍ മര്‍കസിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും സുന്നീ സംഘടനകളും മറ്റു സ്ഥാപനങ്ങളും വിട്ടുനല്‍കാന്‍ തയ്യാറാണ്. എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍മാരെ ഉപയോഗിച്ച് അവര്‍ക്കാവശ്യമായ പരിചരണവും മറ്റ് സഹായങ്ങളും നല്‍കും. നിലവിലെ സാഹചര്യത്തില്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വ്യാവസായിക, സാമൂഹിക,സാംസ്‌കാരിക നേതാക്കളുടെ കൂട്ടായ പരിശ്രമത്തോടെ പ്രവാസികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.