News

എല്ലാത്തിനും കാരണം അമേരിക്കയുടെ ഏകപക്ഷീയ നിലപാട്; റഷ്യന്‍ ഉക്രൈന്‍ യുദ്ധത്തില്‍ പ്രതികരണവുമായി ഉത്തര കൊറിയ

സിയോള്‍: ഉക്രൈനിലെ റഷ്യന്‍ യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി ഉത്തര കൊറിയ. റഷ്യയുടെ ഉക്രൈയിന്‍ അധിനിവേശത്തിന് പ്രധാന കാരണം യു.എസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഉക്രൈയിന്‍ പ്രതിസന്ധിയുടെ പ്രധാനകാരണം യു.എസിന്റെ ഏകപക്ഷീയമായ നിലപാടാണെന്ന് കഴിഞ്ഞ ദിവസം കൊറിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

സുരക്ഷയ്ക്കായി റഷ്യയ്ക്ക് ന്യായമായ നടപടികളെടുക്കാമെന്നും കുറിപ്പില്‍ പറയുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യു.എസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കും പുടിനുമെതിരെ ഉപരാധങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുമെന്ന യാതൊരു സൂചനയും റഷ്യയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

സുരക്ഷയ്ക്കായി റഷ്യയ്ക്ക് ന്യായമായ നടപടികളെടുക്കാമെന്നും വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യു.എസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു വിഷയത്തില്‍ സ്വീകരിച്ചത്. ഉക്രൈനുമായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലറൂസിലെത്തി.

ഉക്രൈനില്‍ റഷ്യയുടെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ നാട്ടിലേക്ക് മടങ്ങാനായി പോളണ്ട് അതിര്‍ത്തിയിലെത്തുന്ന ഇന്ത്യക്കാരെ ഉക്രൈന്‍ സേന മര്‍ദിക്കുന്നതായി വിദ്യാര്‍ത്ഥികള്‍.

ഉക്രൈനിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയും മലയാളി അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ ഷോണ്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഉക്രൈന്‍ സേനയുടെ മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് പറയുന്നത്.

ഉക്രൈന്‍- പോളണ്ട് അതിര്‍ത്തിയിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ സേന ആക്രമിക്കുകയും തിരിച്ചയക്കുകയുമാണ് ചെയ്യുന്നത് എന്നാണ് ഷോണ്‍ പറയുന്നത്. ”ആകെ നൂറ് ഇന്ത്യക്കാരാണ് ബോര്‍ഡര്‍ ക്രോസ് ചെയ്ത് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പോളണ്ടില്‍ എത്തിയിരിക്കുന്നത്. ഇതില്‍ 60 മലയാളികളുണ്ട്.

സ്ത്രീകളെയും കുട്ടികളെയും മാത്രം ഉക്രൈന്‍ അതിര്‍ത്തി കടക്കാനേ ഇവിടത്തെ സൈന്യം അനുവദിക്കുന്നുള്ളൂ. പുരുഷന്മാരെ ആരെയും വിടുന്നില്ല.

അതേസമയം, ഉക്രൈനുമായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിനിധി സംഘം ബെലറൂസിലെത്തി. റഷ്യന്‍ വിദേശ്യകാര്യ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രതിനിധികളാണ് സംഘത്തിലുള്ളത്. എന്നാല്‍ ബെലാറൂസില്‍ റഷ്യയുമായി ചര്‍ച്ചക്കില്ലെന്ന് ഉക്രൈന്‍ പ്രഡിസന്റ് സെലന്‍സ്‌കി അറിയിച്ചു.

ചര്‍ച്ച നടത്താന്‍ അഞ്ച് സ്ഥലങ്ങള്‍ ഉക്രൈന്‍ നിര്‍ദേശിച്ചു. വാര്‍സോ, ബ്രാട്ടിസ്‌ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂള്‍, ബാകു എന്നീ സ്ഥലങ്ങളില്‍ വച്ചേ ചര്‍ച്ചക്ക് തയ്യാറാവൂ എന്നാണ് ഉക്രൈന്‍ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker