സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ എഫ്. ക്ലൗസർ (യുഎസ്), ആന്റൺ സെയ്‌ലിംഗർ (ഓസ്ട്രിയ) എന്നിവര്‍ക്കാണ് പുരസ്കാരം. ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം. സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
Alain Aspect – awarded the 2022 #NobelPrize in Physics – developed a setup to close an important loophole. He was able to switch the measurement settings after an entangled pair had left its source, so the setting that existed when they were emitted could not affect the result. pic.twitter.com/EFsy1Xb0Wr
— The Nobel Prize (@NobelPrize) October 4, 2022
കഴിഞ്ഞ വർഷം സ്യുകുറോ മനാബെ, ക്ലൗസ് ഹാസ്സെൽമാൻ, ഗിയോർജിയോ പാരിസി തുടങ്ങിയവർക്കായിരുന്നു പുരസ്കാരം. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.
Anton Zeilinger, 2022 #NobelPrize laureate in physics, researched entangled quantum states. His research group has demonstrated a phenomenon called quantum teleportation, which makes it possible to move a quantum state from one particle to one at a distance. pic.twitter.com/O1caeQOOKE
— The Nobel Prize (@NobelPrize) October 4, 2022
നാളെ രസതന്ത്ര നൊബേലും വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേലും പ്രഖ്യാപിക്കും. സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ പത്തിനുമാണ് പ്രഖ്യാപിക്കുക.