FeaturedHome-bannerKeralaNews

 പൊലീസ് സംരക്ഷണം വേണ്ട ;കാറിൽനിന്നിറങ്ങി കുട്ടികളോട് സംസാരിച്ച് ഗവർണർ കോഴിക്കോട് നഗരത്തിൽ;നാടകീയ രംഗങ്ങൾ, വൻ പോലീസ് സന്നാഹം

കോഴിക്കോട് : കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. എനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞാണ് ഗവർണർ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമാണ്. 

കൃത്യമായി ഏത് പ്രദേശത്തേക്കാണ് എത്തുന്നതെന്ന് വ്യക്തമാകാതിരുന്നതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. എന്നിരുന്നാലും മിഠായിത്തെരുവ്, മാനാഞ്ചിറ പ്രദേശങ്ങളിൽ പോലീസ് കനത്ത സുരക്ഷയൊരുക്കി.

തന്നെ ആക്രമിക്കണമെങ്കിൽ നേരിട്ട് വരണമെന്നാണ് ​ഗവർണർ എസ്.എഫ്.ഐയെ വെല്ലുവിളിച്ചത്. പോലീസ് സുരക്ഷയില്ലെങ്കിൽ പ്രവർത്തകരോടെ തന്നിൽ നിന്ന് അകലം പാലിക്കാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടും. തന്നോട് കേരളത്തിലെ ജനങ്ങൾക്ക് സ്നേഹമാണ്. തനിക്ക് തിരിച്ചും. തന്നെ അവർ സംരക്ഷിക്കുമെന്നും ​ഗവർണർ പറഞ്ഞു.

കേരള പൊലീസ് രാജ്യത്ത് തന്നെ ഏറ്റവും മികച്ച സേനയാണ്. എന്നാൽ അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഗവർണർ കുറ്റപ്പെടുത്തി.തിരുവനന്തപുരത്ത്  മൂന്നിടത്ത് അതിക്രമമുണ്ടായി. അവസാനം കാർ നിർത്തി ഇറങ്ങിയപ്പോൾ മാത്രമാണ് പൊലീസ് നടപടിക്ക് തയ്യാറായത്.  കേരളത്തിലെ ജനങ്ങളിൽനിന്ന് തനിക്ക് ഭീഷണിയില്ല. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് ഇഷ്ടമാണ്,ബഹുമാനമാണ്. കണ്ണൂരിലെ ജനങ്ങളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. 

കണ്ണൂരിലെ ആക്രമങ്ങൾക്ക് ആരാണ് ഉത്തരവാദി?  ജനങ്ങളെ ഭയപ്പെടുത്താമെന്ന് കരുതുന്ന അതേ വ്യക്തി തന്നെയാണ് എല്ലാ അക്രമങ്ങൾക്കും പിന്നിലെന്നായിരുന്നു പേരെടുത്ത് പറയാതെയുളള വിമർശനം. പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർ വിദ്യാർഥികൾ അല്ല. സർവ്വകലാശാലകളിലെ കാർപെൻഡർ തസ്തികയിൽ പോലും സ്വന്തക്കാരെ തിരികെ കയറ്റുകയാണ് സിപിഎം. സുപ്രീംകോടതി വിധിയോടെ സർവ്വകലാശാലകളിൽ സ്വന്തം ഇഷ്ടം നടപ്പാക്കാൻ ആകില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു. സർവ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കലാണ് തൻറെ ദൗത്യം. ഇന്നലെ തനിക്കെതിരെ സംഘടിച്ചവർക്കെല്ലാം പൊലീസിന്റെ സഹായം ഉണ്ടായെന്നും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്നു ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത് എങ്കിൽ ഇത്തരം ബാനർ ഉയർത്താൻ പോലീസ് അനുവദിക്കുമായിരുന്നോ  എന്നും ഗവർണർ ചോദിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button