KeralaNews

സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ഇപ്പോഴുള്ളിടത്ത് തുടരണം, കേരള അതിര്‍ത്തികളില്‍ എത്തിയാലും സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണം. നിലവില്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടുള്ളതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. കേരള അതിര്‍ത്തികളില്‍ ആരെങ്കിലും എത്തിച്ചേര്‍ന്നാല്‍ അവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശനമുണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker