InternationalNews

പെട്ടിയില്‍ ഒളിപ്പിച്ച് ഭർത്താവിനെ നാടു കടക്കാൻ സഹായിച്ചു , നിസാന്‍ കമ്പനി മുൻ മേധാവി കാര്‍ലോസ് ഘോന്റെ ഭാര്യക്ക് അറസ്റ്റ് വാറന്റ്

സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ കേസുകളില്‍ പ്രതിയായ ഘോന്റെ വീടിന് അതിശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ രണ്ട് രാജ്യങ്ങളിലെ പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച ഘോന്‍ രണ്ടു വിമാനങ്ങള്‍ കയറിയാണ് ജപ്പാനില്‍ നിന്നും ലബനനിലേക്ക് കടന്നത്. ജപ്പാന്റെയും തുര്‍ക്കിയുടെയും സുരക്ഷാ കണ്ണുകള്‍ക്ക് ഘോനിന്റെ പൊടി പോലും കാണാന്‍ കഴിഞ്ഞില്ല

ഗായക സംഘത്തിന്റെ സംഗാതോപകരണങ്ങള്‍ വയ്ക്കുന്ന പെട്ടിയില്‍ കിടന്നാണ് ഘോന്‍ രാജ്യം കടന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ എത്തിയ ഗായക സംഘത്തിന്റെ കൂടെ അഞ്ചടി ഉയരം മാത്രമുള്ള ഘോന്‍ പെട്ടിയില്‍ കയറി വീടിന് പുറത്തെത്തി.തുടര്‍ന്ന് ജപ്പാനിലെ തിരക്കു കുറഞ്ഞ വിമാനത്താവളത്തിലെത്തുകയും അവിടുന്ന് സ്വാകാര്യ ജെറ്റില്‍ ഇസ്താംബൂളിലെത്തുകയായിരുന്നു. ഇവിടുന്നു പീന്നീട് മറ്റൊരു വിമാനത്തില്‍ ലബനനിലുമെത്തി. പുള്ളി രാജ്യം വിട്ടത് ആര്‍ക്കും കണ്ട് പിടിക്കാന്‍ പറ്റിയില്ലെന്നതാണ് രസം.എന്നാല്‍ പെട്ടിയില്‍ ഒളിച്ചിരുന്നാണ് ഘോന്‍ ജപ്പാനില്‍ നിന്നു കടന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഘോന്റെ ഭാര്യ കാരള്‍ പറയുന്നത്.

ജപ്പാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കടന്ന് ലെബനനിലെത്താന്‍ ഘോനിനു ഒറ്റയ്ക്കു കഴിയില്ലെന്നും അധികൃതരുടെയും പൊലീസിന്റെയും സഹായം അദ്ദേഹത്തിന് ഉറപ്പായും ലഭിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും 4 പൈലറ്റുമാര്‍ ഉള്‍പ്പെടെ 7 പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു.

നികുതി വെട്ടിപ്പും പണം തട്ടലും ആരോപിച്ചാണ് ഘോന്‍ അറസ്റ്റിലകുന്നത്.ഇതോടെയാണ് ബിസിനസ് എക്സിക്യൂട്ടീവിന്റെ ജീതം തകര്‍ന്നത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഘോന്‍ ആവര്‍ത്തിക്കുന്നു. 24 മണിക്കൂറും പോലീസ് കാവലിലും നിരീക്ഷണത്തിലും കഴിയണമെന്ന വ്യവസ്ഥയോടെ ടോക്കിയോ കോടതി നല്‍കിയ ജാമ്യത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. യാത്രകളും വിലക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button