കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിനു തന്നെ പ്രവർത്തനം ആരംഭിക്കും – കളക്ടർ വ്യക്തമാക്കി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News