Home-bannerNationalNews
നിപ: തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന
ചെന്നൈ: കേരളത്തിന് പിന്നാലെ നിപ ഭീഷണിയില്‍ തമിഴ്‌നാടും. കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. കൃത്യമായ ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് തമിഴ്‌നാട് ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറി ആര്‍ ലക്ഷ്മി പറഞ്ഞു.
നിപ ഭീതി ഒഴിയുന്നവെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേരള അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ ളള്ളവരെ കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News