HealthKeralaNews

നിപ: സ്‌കൂള്‍ തുറക്കുന്നതില്‍ വൈകിട്ട് തീരുമാനം.ആശങ്ക വേണ്ടെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് നിപ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മധ്യവേനലവധിയ്ക്കുശേഷം സ്‌കൂളുകള്‍ നാളെ തുറക്കണമോയെന്ന കാര്യത്തില്‍ ഇന്നു വൈകിട്ട് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.എല്ലാ സ്‌കൂളുകളും അടച്ചിടേണ്ട ആവശ്യമില്ല.. ആവശ്യമെങ്കില്‍ ചില പ്രദേശത്തെ സ്‌കൂളുകള്‍ക്ക് മാത്രം അവധി നല്‍കും. രോഗബാധയേക്കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ യോഗം ചേരും.നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം..ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker