കറുപ്പഴക്; നിമിഷ അശോകിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു
നടിയും മോഡലുമായ നിമിഷ അശോകിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘ഐ ലവ് ബീയിംഗ് ഡാര്‍ക്ക് സ്‌കിന്‍’ എന്ന കണ്‍സപ്റ്റ് ഫോട്ടോഗ്രാഫി ചര്‍ച്ചയാവുകയാണ്. കറുപ്പിനെ ഇഷ്ടപ്പെടുന്ന, നിറത്തില്‍ അഭിമാനം തോന്നുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണിവ.
ഫോട്ടോഗ്രാഫര്‍ വിനോദ് ഗോപി ഒരുക്കിയ ഫോട്ടോഷൂട്ടാണിത്. ചിത്രങ്ങള്‍ക്ക് കമന്റുമായി നടി നിമിഷ സജയനും രംഗത്തെത്തിയിട്ടുണ്ട്. ‘ബ്യൂട്ടി’ എന്നാണ് നിമിഷയുടെ കമന്റ്. നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷന്‍ എന്നിങ്ങനെ പൊസിറ്റീവ് കമന്റുകളും ഒപ്പം നെഗറ്റീവ് കമന്റുകളും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
‘കറുപ്പ് ആയത് നിങ്ങളുടെ ചോയിസ് അല്ല, നിങ്ങള്‍ ജനിച്ചപ്പോള്‍ തന്നെ കറുപ്പാണ്. ബഹുമാനം വേണമെങ്കില്‍ അത് നേടേണ്ടതുണ്ട്’ എന്നാണ് ഒരു കമന്റ്. മുഖത്ത് മറുക് കാണാനില്ലെന്നുമാണ് ചില കമന്റുകള്‍.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തില്‍ നിമിഷ അശോക് അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
https://www.instagram.com/p/CHDNwtuJ5Fu/?utm_source=ig_web_copy_link