സിനിമയില്‍ അവസരം കുറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും?; ഞെട്ടിക്കുന്ന മറുപടിയുമായി നിഖില വിമല്‍
ബാലതാരമായി സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് നിഖില വിമല്‍. തുടര്‍ന്ന് ലവ് 24*7 എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി വീണ്ടും താരം തിരികെയെത്തി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികാ വേഷത്തില്‍ നിഖില എത്തി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.
പ്രീസ്റ്റിന്റെ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടിയെ ആരാധനയോടെ നോക്കുന്ന നിഖിലയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. സിനിമ കുറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് നിഖില നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഇതേക്കുറിച്ച് നിഖില പ്രതികരിച്ചത്.
”പ്രീസ്റ്റ് ഒരു സൂപ്പര്‍താര ചിത്രമായിരുന്നുവെങ്കിലും ആ സിനിമയിലെ കഥാപാത്രമാണ് തന്നെ ആകര്‍ഷിച്ചത്. ഒടിടി റിലീസിനേക്കാള്‍ തിയേറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടിയുമായി അഭിനയിച്ചപ്പോള്‍ ആരാധന മാത്രമാണ് തോന്നിയത്. പേടി തോന്നിയില്ല.
സിനിമയില്‍ നിന്ന് ലഭിക്കുന്ന ആത്മ സംതൃപ്തി ഒരു സ്റ്റേജ് ഷോയ്ക്ക് പോയത് കൊണ്ടോ അല്ലെങ്കില്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്തതു കൊണ്ടോ ലഭിക്കില്ല. സിനിമയില്‍ അവസരം കുറഞ്ഞാല്‍ അമ്മ നടത്തുന്ന ഡാന്‍സ് സ്‌കൂളിലെ ടീച്ചര്‍ ആകും.” നിഖില പറയുന്നു.