KeralaNews

ഇടുക്കിയില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും! പങ്കെടുത്തത് 300ലേറെ പേര്‍; റിസോര്‍ട്ട് ഉടമക്കെതിരെ കേസെടുത്തു

ഇടുക്കി: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും. ഇടുക്കി ശാന്തന്‍പാറയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് മുന്നൂറിലേറെ പേര്‍ പങ്കെടുത്ത നിശാ പാര്‍ട്ടി അരങ്ങേറിയത്. സംഭവത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിസോര്‍ട്ട് ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തു.

കഴിഞ്ഞമാസം 28നാണ് റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. ആറു മണിക്കൂറോളം പരിപാടി നീണ്ടുനിന്നതായാണ് പോലീസ് പറയുന്നത്. ബെല്ലി ഡാന്‍സിനായി എത്തിച്ച നര്‍ത്തകിയെ കേരളത്തിന് പുറത്തുനിന്നു എത്തിച്ചതാണെന്നാണ് വിവരം.

പരിപാടിയില്‍ മദ്യവും വിതരണം ചെയ്തിരുന്നു. നിശാ പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button