മുംബൈ അതിതീവ്ര ശേഷിയുള്ള കൊവിഡ് വൈറസ് വ്യാപനം യു.കെ.യില്‍ പിടിമുറുക്കിയിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ നടപടികളുമായി മഹാരാഷ്ട്ര.നാളെ മുതല്‍ സംസ്ഥാനത്തെ മുന്‍സിപ്പല്‍ മേഖലകളില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ രാവിലെ 6 മണി വരെ ജനങ്ങളുടെ സഞ്ചാരം അനുവദിയ്ക്കില്ല.ജനുവരി അഞ്ചുവരെയാണ് നിലവിലെ നിയന്ത്രണം.
യു.കെയിലെ അതിവേഗ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യത്തേത്തുടര്‍ന്ന് ഇന്ത്യയടക്കം നിരവധി വിദേശരാജ്യങ്ങള്‍ യു.കെയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.യു.കെയില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News