തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. രാവിലെ 11 മണിക്കാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിന്റെ നാല് ഷട്ടറുകളാണ് പത്ത് സെന്റീ മീറ്റര്‍ വീതം തുറക്കുക. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. പേപ്പാറ ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളും രാവിലെ 11 മണിക്ക് 10 സെന്റീ മീറ്റര്‍ വീതം തുറക്കും.
അതേസമയം സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പരമാവധി പാലിച്ചുകൊണ്ടായിരിക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ഏര്‍പ്പെടുകയെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.