NewsTechnology
ഇമേജുകളും വീഡിയോകളും ഇനി സ്വയം മാഞ്ഞുപോകും! ‘എക്‌സ്പയിറിങ് മെസേജ്’ സംവിധാനവുമായി വാട്‌സ്ആപ്പ്
സാന്‍ഫ്രാന്‍സിസ്‌കോ: ഇമേജുകളും വിഡിയോകളും സ്വയം മാഞ്ഞു പോകുന്ന സൗകര്യമൊരുക്കാനൊരുങ്ങി വാട്‌സ്ആപ്പ് കമ്പനി. ‘എക്‌സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ വാട്‌സ്ആപ്പ് പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതാണ് ഓപ്ഷന്‍.
സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്‌സ്ആപ്പ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News