News
വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കൊവിഡ് വീണ്ടും ബാധിക്കാന്‍ ഇരട്ടിയിലധികം സാധ്യത; പഠനം
വാഷിങ്ടണ്‍: ഇനിയും കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കൊവിഡ് വീണ്ടും ബാധിക്കാനുള്ള ഇരട്ടിയിലധികം സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസിപി). അര്‍ഹരായ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ വിതരണം ചെയ്യണമെന്നും സിഡിസിപി ശുപാര്‍ശ ചെയ്യുന്നു.
തനിക്ക് ഒരു തവണ കൊവിഡ് ബാധിച്ചതിനാല്‍ പ്രതിരോധം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നില്ലെന്ന് യുഎസിലെ സെനറ്റര്‍ റാണ്ട് പോള്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് പഠനം പുറത്തുവന്നിരിക്കുന്നത്.
കെന്റക്കിയില്‍ നിന്നുള്ള 246 പേരെ ഉള്‍പ്പെടുത്തിയാണ് സിഡിസിപി പഠനം നടത്തിയത്. 2020ല്‍ കൊവിഡ് ബാധിച്ച ഇവര്‍ക്ക് 2021 മെയ്- ജൂണ്‍ മാസങ്ങളില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News