31.1 C
Kottayam
Friday, May 3, 2024

കൊവിഡ് ജലദോഷപ്പനി പോലെ വന്നുപോകും! പലര്‍ക്കും വാക്‌സിന്‍ പോലും വേണ്ടി വരില്ല; ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രഫസറുടെ വീക്ഷണം ശ്രദ്ധേയമാകുന്നു

Must read

ലോകരാജ്യങ്ങളെല്ലാം തന്നെ കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. വാക്‌സിന്‍ കണ്ടുപിടിക്കാത്തത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. അതിനിടെ ഓക്സ്ഫഡ് സര്‍വകലാശാലയിലെ തിയററ്റിക്കല്‍ എപ്പിഡമോളജി പ്രഫസര്‍ സുനേത്ര ഗുപ്തയുടെ വീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. നമ്മളില്‍ പലര്‍ക്കും കൊവിഡ്-19 വാക്സിന്‍ തന്നെ വേണ്ടി വരില്ലെന്നും ഈ മഹാമാരി സ്വാഭാവികമായി അവസാനിക്കുകയോ, ജലദോഷപ്പനി പോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയോ ചെയ്യുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.

കൊല്‍ക്കത്തയില്‍ ജനിച്ച പ്രഫസര്‍ സുനേത്ര ഗുപ്ത നോവലിസ്റ്റും സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും കൂടിയാണ്. കൊറോണ വൈറസിനെതിരെ ലോക്ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. പ്രായമുള്ളവരോ മറ്റ് രോഗങ്ങളുള്ളവരോ ഒഴിച്ച് ആരോഗ്യമുള്ള സാധാരണക്കാരില്‍ കോവിഡ്19 ജലദോഷപ്പനിയെക്കാള്‍ പേടിക്കേണ്ട ഒന്നല്ലെന്നും പ്രഫസര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് വാക്സിന്‍ വൈകാതെ കണ്ടെത്തുമെന്നും പ്രഫസര്‍ പറയുന്നു.

ലോക്ഡൗണ്‍ മഹത്തായതും വിവേകപൂര്‍ണമായതുമായ ആശയമാണെങ്കിലും അതുകൊണ്ടു മാത്രം വൈറസിനെ തടഞ്ഞു നിര്‍ത്താനാകുമെന്ന് കരുതുന്നില്ലെന്നും പ്രഫസര്‍ സുനേത്ര കൂട്ടിച്ചേര്‍ക്കുന്നു. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കിയ രാജ്യങ്ങളില്‍ പോലും കൊറോണവീണ്ടും തലപൊക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week