24.6 C
Kottayam
Tuesday, May 14, 2024

കൊറോണക്കാലത്ത് പുത്തന്‍ ഓഫറുകളുമായി ടെലികോം കമ്പനികള്‍

Must read

മുംബൈ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ രാജ്യത്ത് നീട്ടിയതോടെ വരിക്കാരെ ആകര്‍ഷിയ്ക്കുന്നതിനുള്ള പുതിയ പ്ലാനുകളുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവ രംഗത്ത്. മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ പരിധിയില്ലാത്ത കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പ്ലാനുകളാണ് ഇവയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ജിയോ ദിവസങ്ങള്‍ക്ക് മുന്‍പ് 2399 രൂപ വിലവരുന്ന പ്ലാന്‍ പുറത്തിറക്കിയിരുന്നു. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയും ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളിംഗും ജിയോ ടു നോണ്‍ജിയോ എഫ്യുപി 12,000 മിനിറ്റ് പ്രതിദിനം 100 എസ്എംഎസ് എന്നി ഓഫറുകള്‍ 365 ദിവസത്തെ കാലവധിയോട് കൂടി ലഭിക്കുന്നു. കൂടാതെ ജിയോ ആപ്‌സിന് സൗജന്യ സബ്‌സ്‌ക്രിപ്ഷനും പ്ലാനും നല്‍കുന്നു. 2121 രൂപയുടെ മറ്റൊരു വാര്‍ഷിക പ്ലാനും ജിയോയില്‍ ലഭ്യമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ, ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളിംഗ്, ജിയോ ടു നോണ്‍ജിയോ എഫ്യുപി എന്നിവ 12,000 മിനിറ്റ്, 100 എസ്എംഎസ് എന്നിവ 336 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കും. ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.

2399 രൂപ വിലവരുന്ന വാര്‍ഷിക പ്ലാനാണ് വോഡഫോണില്‍ ഉള്‍പ്പെടുന്നത്. പ്രതിദിനം 1.5 ജിബി ഡാറ്റ, എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എന്നിവയാണ് ഓഫറുകള്‍. 365ദിവസമാണ് കാലാവധി. 499 രൂപ വിലമതിക്കുന്ന വോഡഫോണ്‍ പ്ലേ, 999 രൂപ വിലമതിക്കുന്ന സീ5 എന്നിവയുടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നു.

2398 രൂപയാണ് എയര്‍ടെല്‍ വാര്‍ഷിക പ്രീപെയ്ഡിന്റെ വില. പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസ് എന്നിവ 365ദിവസത്തേക്ക് ലഭിക്കുന്നു. സീ5, എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും പ്ലാനില്‍ ലഭ്യമാകും. ഇതിനൊക്കെയും പുറമേ, നിങ്ങളുടെ ഫോണിനായി ഒരു കോംപ്ലിമെന്ററി ആന്റി വൈറസ് സംവിധാനവും ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week