26.5 C
Kottayam
Tuesday, May 14, 2024

എടിഎം ഉപയോഗം കൂടിയാല്‍ സര്‍വീസ് ചാര്‍ജ്‌,പാചകവാതക വില കൂടി,ഐഎഫ്എസ്‌സി കോഡ് ,ഇന്നുമുതൽ സമഗ്ര മാറ്റങ്ങള്‍

Must read

കൊച്ചി:ബാങ്കിങ്, ആദായ നികുതി, പാചകവാതകം, തുടങ്ങിയവുമായി ബന്ധപ്പെട്ട് ഏഴ് സുപ്രധാന മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ നിലവിൽ വരികയാണ്. എസ്ബിഐ എടിഎം ചാർജുകൾ വർധിപ്പിച്ചതുൾപ്പെടെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് പരിശോധിക്കാം

എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനുള്ള ചാർജ്

എസ്ബിഐയിലെ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖയിൽന്നോ എ.ടി.എമ്മുകളിൽനിന്നോ സൗജന്യമായി പണം പിൻവലിക്കാവുന്നത് ഇനി നാല് തവണ മാത്രമായിരിക്കും. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. ഇതര ബാങ്കുകളുടെ എടിഎമ്മുകളിലും നിന്നുള്ള പണം പിൻവലിക്കലിന് പുതിയ നിരക്ക് ബാധകമാണ്. എടിഎം പരിപാലന ചെലവ് ഉയർന്നതോടെയാണ് ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്.

ഒരു വർഷം പത്ത് ചെക്ക് ബുക്കുകൾ മാത്രം

ബിഎസ്ബിഡി അക്കൗണ്ട് ഉടമകൾക്ക് ഒരു വർഷം നൽകുന്ന സൗജന്യ ചെക്ക് ബുക്കുകൾ പത്ത് എണ്ണം മാത്രമാവും. കൂടുതൽ ചെക്ക് ലീഫ് വേണ്ടവർ പണം നൽകണം. 10 ചെക്ക് ലീഫിന് 40 രൂപയും ജിഎസ്ടിയും 25 എണ്ണത്തിന് 75 രൂപയും ജിഎസ്ടിയും ഈടാക്കും. അടിയന്തിര ആവശ്യത്തിനുള്ള ചെക്കിന് 10 ലീഫിന് 50 രൂപയും ജിഎസ്ടിയും നൽകണം. മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകൾ ബാധകമല്ല.

പാചകവാതക വിലയും മാറും

എൽപിജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും. പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു.

ആദായനികുതി സമർപ്പണം

കഴിഞ്ഞ രണ്ടു വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവരിൽനിന്ന് ഇന്ന് മുതൽ ഉയർന്ന ടി.ഡി.എസ് ഈടാക്കാനാണു തീരുമാനം. വർഷം 50,000 രൂപയ്ക്കു മുകളിൽ ടി.ഡി.എസ് നൽകിയിട്ടും റിട്ടേൺ സമർപ്പിക്കാത്തവർക്കാണ് ഇതു ബാധകം. 2021 ലെ ധനകാര്യ നിയമപ്രകാരം ഇത് ആദായനികുതി ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐഎഫ്എസ്സി കോഡ്

സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്ക് എന്നിവ ലയിച്ചതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ ഈ ബാങ്കുകളിലെ ഉപയോക്താക്കളുടെ ഐഎഫ്എസ്സി കോഡിൽ മാറ്റമുണ്ടാവും. അക്കൗണ്ട് ഉടമകൾ പണമിടപാടുകൾ നടത്തുന്നതിന് മുൻപ് പുതിയ ഐഎഫ്എസ്സി കോഡ് മനസ്സിലാക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week