തൃശ്ശൂര്‍: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പ്രസവിച്ച ഉടൻ ‘അമ്മ കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. വരടിയം സ്വദേശിയായ യുവതിയും കാമുകനും സുഹൃത്തുമാണ് പിടിയിലായത്.
വാരിയിടം മാമ്പാട് വീട്ടില്‍ 22 കാരിയായ മേഘ , അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമൽ (24) എന്നിവരാണ് പിടിയിൽ ആയതു. അവിവാഹിത ആയ മേഘയും ഇമ്മാനുവേലും അടുപത്തിൽ ആയിരുന്നു. എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയ്ന്റിങ് തൊഴിലാളിയും.
ബന്ധത്തിൽ മേഘ ഗർഭിണിയായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി.
പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിചു. താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ചു മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതോന്നും കുടുംബം അറിഞ്ഞില്ല. യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണു വീട്ടുകാർ പൊലീസിനോടു പറഞ്ഞത്. യുവതി ഗർഭിണി ആയ കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്. ഇമ്മാനുവേൽ സുഹൃത്തുമാണ് മൃതദേഹം ഉപേക്ഷിച്ചത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൂങ്കുന്നത്തിന് സമീപത്തെ കനാലിൽ നിന്നു കണ്ടെത്തിയത്.