KeralaNewsRECENT POSTS
കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയ സംഭവം; രക്ഷിതാക്കളെ കുറിച്ച് സൂചന ലഭിച്ചു
കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രക്ഷിതാക്കളെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. രണ്ട് ദിവസം മുമ്പ് ജനിച്ച ആണ്‍ കുട്ടിയെയാണ് ഉപേക്ഷിച്ചതെന്നും, രക്ഷിതാക്കള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും കൊച്ചി ഡിസിപി പൂങ്കുഴലി അറിയിച്ചു.
സംഭവത്തില്‍ ആസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. രക്ഷിതാക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്. രണ്ട് ദിവസം മുമ്പ് ജനിച്ച ആണ്‍ കുട്ടിയെയാണ് ഉപേക്ഷിച്ചതെന്ന് കൊച്ചി ഡസിപി പൂങ്കുഴലി പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ജനിച്ച കുട്ടികളുടെ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് പോലീസ് ജില്ലയിലെ ആശുപത്രിയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെയാണ് കൊച്ചി എളമക്കരയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News