CrimeHome-bannerNationalNews
സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ കാണാതായി
മുംബൈ: മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. ഉണര്‍ന്നപ്പോള്‍ കുട്ടിയെ കാണാതെ അമ്മ ബഹളം വച്ചതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്. ഒരു സ്ത്രീ കുട്ടിയുമായി വേഗത്തില്‍ പുറത്തേക്കു പോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News