ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പണമടക്കാതെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയുടെ രൂപരേഖ തയാറായതായി. ഓരോ അപകടത്തിനുമുള്ള ചികിത്സയ്ക്കായി പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുന്ന പദ്ധതിയാണ് കേന്ദ്രം ഒരുക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാര്‍ക്കും കമീഷണര്‍മാര്‍ക്കും കത്തയച്ചു.
രാജ്യത്ത് പ്രതിവര്‍ഷം അഞ്ചുലക്ഷത്തോളം റോഡപകടങ്ങളാണ് ഉണ്ടാകുന്നത്. അപകടങ്ങളില്‍ ഒന്നര ലക്ഷത്തോളം പേര്‍ മരിക്കുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് 2019ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം കൂടി ചേര്‍ക്കാന്‍ പദ്ധതിയിടുന്നത്.
വിഷയത്തില്‍ ഈ മാസം 10നകം നിലപാട് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രം.