KeralaNewsRECENT POSTS

ഇത്തവണത്തെ നെഹ്‌റു ട്രോഫിക്ക് മുഖ്യഥിതിയായി സച്ചിനെത്തും

ആലപ്പുഴ: ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളം കളിക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയായെത്തും. കഴിഞ്ഞ വര്‍ഷം സച്ചിന്‍ മുഖ്യാതിഥി ആയിരുന്നെങ്കിലും പ്രളയം കാരണം സച്ചിന് എത്താന്‍ കഴിഞ്ഞിരുന്നില്ല.

 

രാവിലെ ആണ് ചെറുവള്ളങ്ങളുടെ മത്സരം. ഉച്ചകഴിഞ്ഞ് ചുണ്ടന്‍വള്ളങ്ങള്‍ നെഹ്റു ട്രോഫിക്കായി മത്സരിക്കും. വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യമത്സരം. ആദ്യ സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. ജൂലൈ പതിനൊന്ന് മുതല്‍ നെഹ്റു ട്രോഫിക്കുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button