National
നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു,ആദ്യ അമ്പതില്‍ മൂന്നു മലയാളികള്‍
ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) യുടെ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളില്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിലെ ആദ്യ അമ്പത് പേരില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഇടം നേടി. അതുല്‍ മനോജ്(റാങ്ക് 21) ഹൃദ്യ ലക്ഷ്മി ബോസ്(31) അശ്വിന്‍ വി.പി എന്നിവരാണ് റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ ഉള്ളത്.
കേരളത്തില്‍ നിന്ന് 66.59 ശതമാനം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയില്‍ യോഗ്യ നേടിയത്. 73,385 പേര്‍,117255 പേരാണ് കേരളത്തില്‍ നിന്ന് അപേക്ഷിച്ചിരുന്നത്.പരീക്ഷാഫലം വെബ്‌സൈറ്റില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News