Entertainment
ഈ നമ്മളെ എനിക്കെന്ത് ഇഷ്ടമാണെന്നോ! പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസയുമായി നസ്രിയ
ഇന്ന് 38ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന് ജന്മദിന ആശംസകളുകള്‍ നേര്‍ന്ന് നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നസ്രിയ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ജന്മദിനാശംസകള്‍ പ്രിയ സഹോദരാ നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദര്‍.
നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോല്‍ സ്‌നേഹിക്കുന്നു. മനോഹരമായൊരു വര്‍ഷമാവട്ടെ ബ്രദര്‍ നസ്രിയ കുറിച്ചു.
https://www.instagram.com/p/CGX_DPPJfaz/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News