EntertainmentKeralaNews

വൈൻ റെഡ് വിവാഹവസ്ത്രത്തിൽ അതീവസുന്ദരിയായി നയൻ താര; ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹ ചിത്രങ്ങൾ പുറത്ത്. വൈൻ റെഡ് നിറത്തിലുള്ള സാരിയും എമ്രാൾഡ് പതിപ്പിച്ച ആഭരണങ്ങളുമാണ് താരം ധരിച്ചിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയാണ് വിഗ്നേഷിന്റെ വേഷം. കത്രീന കൈഫിന്റെ കോസ്റ്റ്യൂം ഡിസൈനറാണ് നയൻതാരയുടെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. വിഗ്നേഷ് ശിവൻ തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പിയത്.

ചടങ്ങിലേക്ക് കുറച്ച് പേ‌ർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹദിനം അർത്ഥവത്താക്കണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ ബിഗ് ഡേ തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്. ആരാധകരുൾപ്പടെ നിരവധി പേരാണ് ലേഡി സൂപ്പർസ്റ്റാറിനെയും വിഗ്നേഷിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

നയൻതാര തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണെങ്കിൽ, വിഗ്നേഷ് ശിവൻ ചലച്ചിത്ര നിർമ്മാതാവും ഗാനരചയിതാവുമാണ്. 2015ൽ നാനും റൗഡി ധാന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ എന്നിവരെല്ലാം വിവാഹത്തിന് സാക്ഷിയാവാനായി മഹാബലിപുരത്ത് എത്തിയിരുന്നു.

അനുഷ്ക- വിരാട് കൊഹ്‌ലി, കത്രീന കെയ്ഫ്- വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ- നടാഷ തുടങ്ങിയ നിരവധി താരവിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ശാദി സ്ക്വാഡ് ആണ് നയൻതാര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്തിരിക്കുന്നത്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ് ശാദി സ്ക്വാഡ്.

സംവിധായകൻ ഗൗതം മേനോനാണ് ഈ വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, നെറ്റ്ഫ്ളിക്സോ നയൻതാരയോ വിഘ്നേഷോ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker