വിവാഹ ശേഷം അഭിനയത്തിന് ഇടവേള, ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിക്കില്ല; നയൻതാരയുടെ തീരുമാനങ്ങൾ ഇങ്ങനെ
തെന്നിന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം ഇക്കഴിഞ്ഞ 9 നാണ് നടന്നത്. വിവാഹ വാർത്തകൾ ദക്ഷിണേന്ത്യ ഒട്ടാകെ ഏറ്റെടുത്തിരുന്നു. ചെന്നൈ മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
ഇപ്പോഴിതാ വിവാഹ ശേഷം നയൻതാര അഭിനയത്തിൽ ചില തീരുമാനങ്ങൾ എടുത്തുവെന്നാണ് സിനിമ വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. ഇന്റിമേറ്റ് രംഗങ്ങളിൽ ഇനി നയൻതാര അഭിനയിക്കില്ല എന്നും സ്വന്തം നിർമാണ കമ്പനിയുടെ ചിത്രങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
തെന്നിന്ത്യയിൽ ഏറെ താരമൂല്യമുള്ള നയൻസ് സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ജീവിതം ആസ്വദിക്കാനാണ് ബ്രേക്ക് എന്നാണ് റിപ്പോർട്ട്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ദമ്പതികൾ നടത്തിയിട്ടില്ല.
ചെന്നൈയിലെ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഒന്നിക്കുന്നത്. ജീവിതത്തിന്റെ പുതിയ എട് എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് തുടങ്ങുകയാണെന്ന് വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം ജസ്റ്റ് മാരീഡ് എന്നായിരുന്നു ചടങ്ങിന് ശേഷം നയൻതാര ഫേസ്‍ബുക്കിൽ കുറിച്ചത്. വിവാഹ ശേഷം കഴിഞ്ഞ ദിവസം ഇരുവരും കേരളത്തിൽ എത്തിയിരുന്നു.
ബോളിവുഡിൽ നിന്നും താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായി. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളായി. ബോളിവുഡ് താരം ഷാരൂഖ് ഖാനും വിവാഹ വേദിയില്‍ എത്തിയിരുന്നു.
2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ ഷൂട്ടിങ് വേളയിലാണ് ഇരുവരും അടുക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിലെ മാറ്റൊരു തരജോടികൾ കൂടി ജീവിതത്തിൽ ഒന്നിച്ചിരിക്കുകയാണ്.