ബോളിവുഡ് അരങ്ങേറ്റം… പ്രതിഫലം കുത്തനെ കൂട്ടി നയന്‍താര
ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. തുടര്‍ച്ചയായി ഇറങ്ങിയ നയന്‍സ് ചിത്രങ്ങളെല്ലാം വന്‍ വിജയമായതിന് പിന്നാലെയാണ് താരം പ്രതിഫലം കൂട്ടിയിരിക്കുന്നത്. ഏഷ്യാനെറ്റ് തമിഴാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ശരാശരി 6 കോടി മുതല്‍ 7 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന താരം ഇപ്പോള്‍ 10 കോടി വരെ തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലേക്ക് നയന്‍സ് ചുവടുവയ്ക്കുന്നത് ഷാരൂഖ് ഖാന്റെ നായികയായി ജവാനിലൂടെയാണ്.
അറ്റ്ലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നയന്‍താര നായികയായി എത്തുന്ന 75 ചിത്രം കഴിഞ്ഞ ദിവസം
പ്രഖ്യാപിച്ചിരുന്നു. 02 ആണ് ഒടുവില്‍ പുറത്തിറങ്ങിയ നയന്‍താര ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രമെത്തിയത്.
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താരയാണ് നായിക. പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കൂട്ടുക്കെട്ടില്‍ എത്തുന്ന ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്.
മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിവരും ഗോള്‍ഡിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ നിഴലായിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന നയന്‍താര ചിത്രം.