KeralaNews

ഉയിരിനും ഉലകത്തിനും ഓണസദ്യ വാരിക്കൊടുത്ത് നയനും വിക്കിയും; ഇത് വളരെ സ്പെഷ്യലാണെന്ന് വിഘ്നേഷ് ശിവൻ

കൊച്ചി:തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിഘ്നേഷ് ശിവനും നയൻതാരയും. കുടുംബവിശേഷങ്ങളൊക്കെ നയൻതാരയെക്കാൾ കൂടുതൽ ആരാധകരുമായി പങ്കുവയ്ക്കുന്നത് വിഘ്നേഷ് ആണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഘ്നേഷ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളുടെ ആദ്യത്തെ ഓണ ആഘോഷങ്ങളുടെ വിശേഷവുമായെത്തിയിരിക്കുകയാണ് പ്രിയ സംവിധായകൻ. വിഘ്നേഷ് ശിവൻ തന്നെയാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതും.​

​ക്യൂട്ട് കപ്പിൾസ്​

തമിഴ് സിനിമാലോകത്തെ ക്യൂട്ട് കപ്പിൾസ് എന്നാണ് പൊതുവേ നയനേയും വിഘ്നേഷിനേയും ആരാധകർ വിളിക്കാറ്. 2022 ജൂൺ 9 ന് മഹാബലിപുരത്ത് വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ തങ്ങളുടെ പൊന്നോമനകളെ വരവേൽക്കുകയും ചെയ്തു. ഉയിർ, ഉലക് എന്നിങ്ങനെയാണ് മക്കളുടെ പേര്. ആരാധകരും താരങ്ങളുമടക്കം നിരവധി പേരാണ് അന്ന് ദമ്പതികൾക്ക് ആശംസകൾ നേർന്നത്.

​ആദ്യ ഓണം​

ഉലകിന്റെയും ഉയിരിന്റെയും ആദ്യ ഓണത്തിന്റെ ത്രില്ലിലാണിപ്പോൾ വിഘ്നേഷും നയൻതാരയും. എന്റെ ഉയിരിനും ഉലകത്തിനൊപ്പമുള്ള ആദ്യ ഓണം. ഇവിടെ ഉത്സവം നേരത്തെ തുടങ്ങുന്നതിനാൽ! എല്ലാവർക്കും മുൻകൂട്ടി ഒരു ഓണം ആശംസിക്കുന്നു- എന്നാണ് മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. കുഞ്ഞ് മുണ്ടുടുത്തിരിക്കുന്ന ഉലകിനെയും ഉയിരിനെയുമാണ് ചിത്രങ്ങളിൽ കാണാനാവുക. മക്കൾക്ക് ഓണസദ്യ വാരി കൊടുക്കുന്ന നയൻതാരയേയും വിഘ്നേഷിനേയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് നാല് പേർക്കും ഓണാശംസകളുമായി എത്തിയിരിക്കുന്നത്.

​നയനെ ചേർത്തുപിടിച്ച്​

ഞങ്ങളുടെ വളരെ ലളിതവും മനോഹരവുമായ ജീവിതത്തിൽ, വളരെ സ്പെഷ്യലായി തോന്നുന്ന നിമിഷം. ഞങ്ങളുടെ ഉയിരിനും ഉലകിനുമൊപ്പമുള്ള ഓണാഘോഷങ്ങൾ ഇവിടെ തുടങ്ങി. എല്ലാവർക്കും മുൻകൂട്ടി ഒരു ഓണം ആശംസിക്കുന്നു- എന്നാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വി​ഘ്നേഷ് കുറിച്ചിരിക്കുന്നത്. വെള്ള നിറത്തിലെ ചുരിദാർ ധരിച്ച് തലമുടിയിൽ മുല്ലപ്പൂവ് ചൂടിയാണ് നയൻതാരയെ ചിത്രത്തിൽ കാണാനാവുക. വെള്ള നിറത്തിലെ ഷർട്ടും മുണ്ടുമാണ് വിഘ്നേഷ് ധരിച്ചിരിക്കുന്നത്.

​സിനിമകൾ​

അതേസമയം ഷാരൂഖിനൊപ്പമുള്ള ജവാനാണ് നയൻതാരയുടേതായി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. ജവാനിൽ ഒരു അന്വേഷണ ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് നയൻതാരയെത്തുക. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖിനൊപ്പമുള്ള നയൻതാരയുടെ ഒരു പ്രണയ​ഗാനം അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker