കവരത്തി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നാവിക സേന കപ്പലുകള്‍ ഓക്സിജന്‍ എക്സ്പ്രസായി ലക്ഷദ്വീപിലേക്ക്. അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമായി ഐന്‍.എസ്.എസ് ശാരദ കവരത്തിയിലേക്ക് ഞായറാഴ്ച പുലര്‍ച്ച പുറപ്പെട്ടു.35 ഓക്സിജന്‍ സിലിണ്ടറുകള്‍, ടെസ്റ്റ് കിറ്റുകള്‍, പി.പി.ഇ കിറ്റുകള്‍, മാസ്കുകള്‍ തുടങ്ങിയവ കൊണ്ടുപോയി. തുടര്‍ന്ന് കപ്പല്‍ മിനികോയി ദ്വീപിലേക്ക് പുറപ്പെട്ടു.
ലക്ഷദ്വീപില്‍ നിന്ന് സംഭരിച്ച 41 ഒഴിഞ്ഞ സിലിണ്ടറുകളുമായി മേഘ്ന യാനം കൊച്ചിയിലേക്ക് വരുന്നുണ്ട്. ഇവ നിറച്ച ശേഷം ലക്ഷദ്വീപിലെക്ക് മടങ്ങും. ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ ലക്ഷദ്വീപിലെ രോഗികള്‍ക്കായി പത്ത് കിടക്കകള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.