Home-bannerKeralaNews

‘വല്ലാതെ പേടിച്ചു, ഇപ്പോഴാണ് ആശ്വാസമായത്’; നവാസിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് മകള്‍

കൊച്ചി: കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ് നവാസിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് കുടുംബാംഗങ്ങള്‍. ‘വല്ലാതെ പേടിച്ചു, ഇപ്പോഴാണ് ആശ്വാസമായത്’ എന്നായിരിന്നു നവാസിന്റെ മകളുടെ പ്രതികരണം. നവാസിനെ കണ്ടെത്തിയതില്‍ സന്തോഷമെന്നും നവാസുമായി സംസാരിച്ചെന്നും ബന്ധു അക്ബര്‍ പറഞ്ഞു.

നാഗര്‍കോവില്‍ കോയമ്പത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കരൂരിന് അടുത്തുവച്ചാണ് നവാസിനെ പോലീസ് സംഘം കണ്ടെത്തിയത്. തമിഴ്നാട് റയില്‍വേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥന്‍ സംശയം തോന്നി പുലര്‍ച്ചെ മൂന്നോടെ കേരളത്തിലേക്ക് വിവരം ഫോണില്‍ വിളിച്ചു അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവിടെ നിന്ന് ഫോട്ടോകള്‍ അയച്ചുകൊടുത്ത് ഉറപ്പു വരുത്തി. ശേഷം അഞ്ചു മണിയോടെ കരൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കൊണ്ടുവന്നു. പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം അവിടെയെത്തി നവാസിനെ ഏറ്റുവാങ്ങി. കൊച്ചിയില്‍ നിന്ന് അന്വേഷണ സംഘം പാലക്കാട്ട് എത്തിയാലുടന്‍ അദ്ദേഹത്തെ കൈമാറും. വൈകിട്ടോടെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button