KeralaNewsRECENT POSTS
ദേശീയപാത വികസനം: കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു
തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. മുന്‍ഗണനാക്രമം ഒഴിവാക്കി ഓഫീസ് മെമ്മോറാണ്ടം ഇറക്കി പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു.
ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാപട്ടികയില്‍ തന്നെ കേരളം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നു അദ്ദേഹം തലസ്ഥാനത്ത് എത്തിയപ്പോള്‍ ജനങ്ങളോട് പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News