ന്യൂഡല്‍ഹി: കഥകള്‍ പറഞ്ഞുകൊടുക്കുന്ന പാരമ്പര്യമുള്ള നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഥപറച്ചിലിന്റെ പ്രധാന്യവും ഇന്ത്യന്‍ കുടുംബ വ്യവസ്ഥയുടെ മൂല്യങ്ങളും ചൂണ്ടിക്കാട്ടി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ കുടുംബങ്ങളും പുതുതലമുറയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയം കണ്ടെത്തണം. മാനവീകതയുടെ ചരിത്രത്തോളം പഴക്കമുണ്ട് കഥകള്‍ക്ക്. എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ട്. കഥകള്‍ സംവേദനാത്മകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ് കാലത്ത് കുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും ഐക്യവും ശക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ കുറിച്ച് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. എന്നാല്‍ കര്‍ഷകരെ വാനോളം പുകഴ്ത്തുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News