CrimeKeralaNews

കുറുപ്പന്തറയിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നും ആഡംബര കാറും പിടിച്ചെടുത്തു

കോട്ടയം:കുറുപ്പന്തറയിൽ നടന്ന പരിശോധനയിൽ മാരക മയക്കുമരുന്നായ എം. ഡി. എം. എ 22 എണ്ണവും അര ഗ്രാം ഹാഷിഷുമായി 1) ബെൻജോസ് ബിനോയ്‌, ചെങ്ങഴശ്ശേരിൽ വീട്, തിടനാട്, മീനച്ചിൽ താലൂക്ക് ( 20 വയസ്സ് ). 2) ജെറമിയ മാനുവൽ, തൈപ്പറമ്പിൽ വീട്, കപ്പേട്, കാഞ്ഞിരപ്പള്ളി താലൂക്ക് (21 വയസ്സ് )എന്നിവരെ KL 35 F 4455 നമ്പർ മഹീന്ദ്ര XUV കാർ സഹിതം എക്സൈസ് പിടികൂടി.

ഇത്രയും അളവിൽ എംഡിഎം എ പിടികൂടിയാൽ 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. എംഡിഎംഎ ഒരു ടാബ്ലറ്റ് തന്നെ ഡ്രഗ് മാർക്കറ്റിൽ 4500 രൂപവരെ വിലവരുന്നവയാണ്. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ പെട്ടന്ന് അടിമപ്പെടുത്തുന്നവയാണ്.ഇവയെ ecstacy pills എന്നാണ് അറിയപ്പെടുന്നത്. ഉപയോഗിക്കുന്നവരുടെ ഇടയിൽ ഇതിനെ ടിക് ടാക് എന്നും വിളിച്ചു വരുന്നു.

വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. റ്റി. എം ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സി.സാബു, അനീഷ്കുമാർ. കെ. വി, മേഘനാദൻ. പി. എ, സിവിൽ എക്സൈസ് ഓഫീസർമാരായ ആനന്ദരാജ്. ബി, തോമസ് ചെറിയാൻ, രാജേഷ് പി. ആർ, തൻസിർ ഇ. എ, പ്രമോദ് പി, മഹാദേവൻ. എം. എസ്, സിദ്ധാർഥ്. എസ്, മഹേഷ്‌. പി. പി, സുമേഷ്. വി വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ധന്യമോൾ. എം. പി, ചിത്ര. എസ്, എക്സൈസ് ഡ്രൈവർമാരായ സന്തോഷ്‌. ടി. ഡി, സാജു. ടി. വി. എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker