KeralaNews

ആഡംബര കപ്പലിൽ ലഹരി പാർട്ടി, പ്രമുഖ നടൻ്റെ മകനടക്കം നിരവധിപേർ പിടിയിൽ

മുംബൈ:ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തെ നാര്‍ക്കോട്ടിക്​ കട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു.മുംബൈയില്‍ നിന്ന്​ ഗോവയിലേക്ക്​ പുറപ്പെട്ട ​കോറിഡിലിയ എംപ്രസ്​ എന്ന കപ്പലിലാണ്​ ലഹരിപാര്‍ട്ട്​ നടന്നത്​. കോക്കൈയ്​ന്‍, ഹാഷിഷ്​ , എം.ഡി.എ തുടങ്ങിയ ലഹരിവസ്​തുക്കള്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്തുവെന്നാണ്​ സൂചന.

എന്‍.സി.ബി ഡയറക്​ടര്‍ സമീര്‍ വാഖ്​​​ഡേ നല്‍കുന്ന റിപ്പോര്‍ട്ട്​ പ്രകാരം എട്ട്​ പേര്‍ പിടിയിലായിട്ടുണ്ട്​​. ഇവരില്‍ ഒരു ബോളിവുഡ്​ താരത്തിന്‍റെ മകനാണെന്നാണ്​ റിപ്പോര്‍ട്ട്​. പിടിയിലായവരെ ഇന്ന്​ മുംബൈയിലെത്തിക്കും. കപ്പല്‍ തീരം വിട്ടയുടന്‍ ലഹരി പാര്‍ട്ടി തുടങ്ങുകയായിരുന്നുവെന്നാണ്​ സൂചന.

കപ്പലിലെ ഒരു യാത്രക്കാരന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോയുടെ പരിശോധന. ഫാഷന്‍ ടി.വി ഇന്ത്യയും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്ബനിയും ചേര്‍ന്ന സംഘടിപ്പിച്ച പരിപാടിക്കിടെയാണ്​ ലഹരി ഉപയോഗം ഉണ്ടായത്​.

പരിപാടിക്കായി വന്‍ തുക മുടക്കി ടിക്കറ്റെടുത്ത പലര്‍ക്കും കപ്പലില്‍ കയറാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്​. കപ്പലിലെ കയറാനെത്തിയപ്പോള്‍ മുഴുവന്‍ സീറ്റുകളും ബുക്കായെന്ന മറുപടിയാണ്​ പലര്‍ക്കും ലഭിച്ചത്​. 82,000 രൂപ വരെ ടിക്കറ്റെടുത്ത പലര്‍ക്കും കപ്പലില്‍ കയറാന്‍ സാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker