മൂന്നാംവട്ടവും ക്യാന്‍സറെന്ന വില്ലന്‍ പിടിമുറുക്കുമ്പോള്‍ വേദന കടിച്ചമര്‍ത്തി പാട്ടുപാടി നന്ദു മഹാദേവ; വീഡിയോ വൈറല്‍
ക്യാന്‍സര്‍ എന്ന മഹാരോഗത്തെ മനോധൈര്യമെന്ന ആയുധം കൊണ്ട് പൊരുതി രണ്ടു തവണ ജീവിതത്തിലേക്ക് തിരികെ വന്ന നന്ദു മഹാദേവയെന്ന ചെറുപ്പക്കാരന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. മൂന്നാം തവണയും ക്യാന്‍സര്‍ എന്ന വില്ലന്‍ വരിഞ്ഞ് മുറുക്കുമ്പോഴും ജീവിതത്തിലേക്ക് വീണ്ടും കയറി വരുകയാണ് നന്ദു. ആദ്യം കാലുകളെ വാര്‍ന്നെടുത്തു,പിന്നീട് അത് ശ്വാസകോശത്തിലേക്ക് അവിടുന്നിതാ ഇപ്പോള്‍ ഹൃദയത്തിന്റെ പ്രധാന രക്തകുഴലിലേക്ക്. മരുന്നുകളുടെയും കീയമോകളുടെയും വേദനയാല്‍ കഴിയുകയാണ് നന്ദു. ഇക്കാര്യം നന്ദു തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അപ്പോഴും തളരാത്ത മനസുമായി മുന്നിട്ട് നില്‍ക്കുകയാണ് നന്ദു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് പാട്ട് പാടുന്ന നന്ദുവിന്റെ വിഡിയോയാണ്. ഇനിയും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് നന്ദുവിന് ഉറപ്പുണ്ട്. കള്ളിമുള്ളുപോലെ മുള്ളുകളില്ലേലും മാളോരേ, കള്ളി ഇവളുടെ നുള്ളൊരു മുള്ളാണേ എന്ന പാട്ടാണ് നന്ദു പാടുന്നത്. നന്ദുവിന്റെ കരളലിയിപ്പിക്കുന്ന പാട്ടിന് ഏറെ ലൈക്കും കമ്മെന്റുമാണ് ലഭിക്കുന്നത്. നന്ദു ഈ കാന്‍സറിനെയും അതിജീവിച്ച് തിരികെ വരും എന്ന് പ്രാര്‍ഥിക്കുന്ന ഒരുപാട് പേര്‍ക്ക് ആശ്വാസമാണ് നന്ദുവിന്റെ അമ്മ പങ്കുവെച്ച വിഡിയോ.