EntertainmentKeralaNews

അന്ന് അങ്ങനെ പറഞ്ഞത് ഒട്ടും പക്വത ഇല്ലാത്ത ഒന്നായിരുന്നു; ഇപ്പോഴാണ് എത്ര ഇടുങ്ങിയ ചിന്താഗതിയോടെയാണ് കാര്യങ്ങളെ കണ്ടിരുന്നത് എന്ന് തോന്നുന്നത് ; നമിത പ്രമോദ്

കൊച്ചി:സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത് . സൂപ്പർ ഹിറ്റായി മാറിയ ട്രാഫിക്ക് എന്ന സിനിമയാണ് നമിത ആദ്യമായി ചെയ്യുന്നത്. പിന്നീട് രണ്ടാമത്തെ ചിത്രമായ പുതിയ തീരത്തിലൂടെ നായികയായും മാറി. പിന്നീട് വളരെ പെട്ടെന്നായിരുന്നു നമിതയുടെ വളർച്ച

അധികം വൈകാതെ തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ നമിതയ്ക്ക് സാധിച്ചു. ദിലീപ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയവരുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ നമിതയ്ക്ക് കഴിഞ്ഞു. ഇടയ്ക്ക് കഴിഞ്ഞ രണ്ടു വർഷക്കാലം സിനിമയിൽ നിന്നൊക്കെ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി മാറുകയാണ് നമിത. നിരവധി സിനിമകളാണ് നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

അതിനിടെ അഭിനയത്തിന് പുറമെ ബിസിനസിലും കൈവെച്ചിരിക്കുകയാണ് നമിത ഇപ്പോൾ. അടുത്തിടെയാണ് കസിൻസിനൊപ്പം ചേർന്ന് നമിത പുതിയ കഫേ ആരംഭിച്ചത്. ഇപ്പോഴിതാ, റെഡ് എഫ്എമ്മിന് നൽകിയ വിഷു ദിന സ്പെഷ്യൽ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നമിത പ്രമോദ്.

തന്റെ പുതിയ തുടക്കത്തെ കുറിച്ചൊക്കെ നമിത സംസാരിക്കുന്നുണ്ട്. തന്റെ കുടുംബത്തിൽ ഒരുപാട് പേർ ഷെഫായി ജോലി ചെയ്യുന്നുണ്ട്. അച്ഛന്റെ കുറേ സുഹൃത്തുക്കൾ റസ്‌റ്റോറന്റ് നടത്തുന്നുണ്ട്. അതൊക്കെ കൊണ്ടാണെന്ന് തോന്നുന്നു തങ്ങളും ഇതേ മേഖലയിലേക്ക് വന്നതാണെന്നാണ് ഉതിയ ബിസിനസിനെ കുറിച്ച് നമിത പറഞ്ഞത്. അച്ഛൻ ആണ് കഫേയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതെന്നും, അച്ഛൻ എപ്പോഴും ഇവിടെ തന്നെയാണെന്നും നമിത പറഞ്ഞു.

സിനിമയും ബിസിനസും ഒരേപോലെ മാനേജ് ചെയ്ത് പോവാൻ ഭയങ്കര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു. കഫേയുടെ കാര്യങ്ങൾ അച്ഛൻ മാനേജ് ചെയ്‌തോളും. അതുകൊണ്ട് എനിക്ക് അത്ര വലിയ സ്ട്രസ് ഇല്ല. എന്റെ ഹൃദയം സിനിമയ്ക്കായി തന്നെ മാറ്റിവെച്ചിരിക്കുകയാണ്. ഞാൻ നല്ല ഫുഡിയാണ്. സിനിമയിലെത്തിയപ്പോഴാണ് ഫിറ്റ്‌നസൊക്കെ നോക്കിത്തുടങ്ങിയത്. ചെറുപ്പത്തിലൊക്കെ പ്ലാൻഡായ ലൈഫായിരുന്നു.

കുറേ പ്ലാനിംഗൊക്കെയുണ്ടായിരുന്നുവെന്നും നമിത പറഞ്ഞു.താൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ മണ്ടത്തരമാണെന്ന് തോന്നാറുണ്ടെന്നും നമിത പറഞ്ഞു. നമ്മൾ കാണുന്ന സംസാരിക്കുന്ന ആളുകളൊക്കെ മാറിക്കൊണ്ടിരിക്കും. നമ്മുടെ ലോകം വലുതാവുമ്പോഴാണ് നമ്മൾ എത്ര ഇടുങ്ങിയ ചിന്താഗതിയോടെയാണ് കാര്യങ്ങളെ കണ്ടിരുന്നത് എന്ന് തോന്നുന്നത്. നേരത്തെ വളരെ കോൺഫിഡൻസോടെ വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് വിവാഹം കഴിഞ്ഞ സുഹൃത്തുക്കളുണ്ട്.

അവരോട് സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. വിവാഹം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. അത് നമ്മുടെ ഇഷ്ടങ്ങളെ ഒന്നും മാറ്റിവയ്ക്കാൻ ഉള്ളതല്ല. പാർട്ടണർ എന്ന് പറയുമ്പോൾ രണ്ടു പേർക്കും ഒരേ പോലുള്ള പവർ ഉണ്ടാവണം. കുറച്ച് നാൾ മാറിനിന്ന് ആണെങ്കിലും തിരിച്ച് വരാവുന്നതേയുള്ളൂ. വിവാഹശേഷവും അഭിനയിക്കുന്ന ഒരുപാട് നായികമാർ ഇവിടെയുണ്ട്. ഞാൻ അന്ന് അങ്ങനെ പറഞ്ഞത് ഒട്ടും പക്വത ഇല്ലാത്ത ഒന്നായിരുന്നുവെന്ന് നമിത പറഞ്ഞു.

നിനക്ക് അഭിനയിക്കണമെങ്കിൽ ആവാം, അല്ലെങ്കിൽ വേണ്ട എന്നാണ് വീട്ടുകാരുടെ നിലപാട് എന്നും നമിത കൂട്ടിച്ചേർത്തു. അതേസമയം, ഈശോ ആണ് നമിതയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓടിടി റിലീസായാണ് ചിത്രം എത്തിയത്. രജിനി, എതിരെ, ഒറ്റക്കൊമ്പൻ തുടങ്ങി ആറോളം ചിത്രങ്ങൾ നമിതയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker