EntertainmentKeralaNews

പത്മഭൂഷണു മുമ്പുള്ള പദവി രാജ്യദ്രോഹി,റോക്കട്രി;പല ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം:പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന് ഐ.എഎസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. തനിക്ക് പത്മഭൂഷൺ നൽകി ആദരിക്കും മുൻപ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു എന്നും നമ്പി നാരായണൻ പറഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്സ് തിയേറ്ററിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആർക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നത് എന്നും നമ്പി നാരായണൻ വ്യക്തമാക്കി.

പത്മഭൂഷൺ നൽകി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി. വിവാദമായ കേസ് മാത്രമേ എല്ലാവർക്കും അറിയൂ, എന്നാൽ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെപ്പറ്റി അറിയില്ല. വികാസ് എഞ്ചിനെപ്പറ്റിയും അതിൻ്റെ പ്രവർത്തനത്തെപ്പറ്റിയും ആർക്കും അറിയില്ല. അതിന് പിന്നിലെ പ്രവർത്തനമാണ് ചിത്രത്തിൻ്റെ കഥ. ഇത് പല ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്.

നമ്പി നാരായണന്റെ 20 വർഷത്തെ ത്യാഗം, ജീവിതം, സംഭാവനകൾ എല്ലാം സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്നും എന്താണ് നമ്പി നാരായണൻ എന്ന് പറയാനാണ് കഥ ശ്രമിച്ചത് എന്നും സിനിമയുടെ സഹസംവിധായകനായ ജി. പ്രേജേഷ് സെൻ പറഞ്ഞു. ആർ. മാധവനാണ് സിനിമ സംവിധാനം ചെയ്തത്. നമ്പി നാരായണന്റെ വേഷത്തിൽ അഭിനയിച്ചതും മാധവൻ തന്നെയാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമാണ് സിനിമ പുറത്തിറങ്ങിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker