EntertainmentNews

നാഗ ചൈതന്യ വിവാഹ നിശ്ചയത്തിന് ഓഗസ്റ്റ് എട്ട് തിരഞ്ഞെടുത്തത് മുൻ ഭാര്യയുടെ ഓർമയിലോ; വിവരമറിഞ്ഞ സമാന്തയുടെ പ്രതികരണം

ഹൈദരാബാദ്‌:ഇന്ന് രാവിലെയായിരുന്നു നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച്, ആരാധകരെ വിവരം അറിയിച്ചത്.


രണ്ട് വർഷത്തോളം നീണ്ടുനിന്ന ഡേറ്റിംഗിന് ശേഷമാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. വിവാഹ നിശ്ചയത്തിന് നാഗ ചൈതന്യ ഈ ദിനം തന്നെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. മുൻ ഭാര്യയായ സമാന്ത നാഗ ചൈതന്യയെ പ്രപ്പോസ് ചെയ്തത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഓഗസ്റ്റ് എട്ടിനാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ചില ആരാധകർ.

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2017ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഭർത്താവിന്റെ പേര് സമാന്ത ടാറ്റു ചെയ്യുകയും ചെയ്തു. ഉത്തമ ദമ്പതികൾ എന്ന് ആരാധകർ കരുതിയിരുന്ന സമാന്തയും നാഗ ചൈതന്യയും തങ്ങളുടെ നാലാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പാണ് വേർപിരിയൽ പ്രഖ്യാപിച്ചത്.

2021ൽ വിവാഹ മോചനം നേടിയതിന് പിന്നാലെ സമാന്ത സിനിമയിൽ സജീവമായി. അധികം വൈകാതെ തന്നെ നാഗ ചൈതന്യയും ശോഭിതയും തമ്മിൽ ഡേറ്റിംഗ് ആണെന്ന രീതിയിൽ റിപ്പോർട്ടുകളും പ്രചരിച്ചു. എന്നാൽ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാർത്ത പ്രചരിച്ചതിന് പിന്നാലെ സമാന്തയുടെ പ്രതികരണം തേടുകയാണ് ആരാധകർ. ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കടിയിൽ ഇരുവർക്കും സമാന്ത ആശംസ അറിയിച്ചോ എന്നൊക്കെ ചോദിച്ച് കമന്റുകൾ വരുന്നുണ്ട്. വിഷയത്തിൽ ഇതുവരെ സമാന്ത പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker