മഹിമ നമ്പ്യാർ എന്നല്ല എന്റെ യഥാർത്ഥ പേര്; പേര് മാറ്റിയപ്പോൾ സംഭവിച്ചത്’; നടി പറയുന്നു
കൊച്ചി: മലയാളത്തിൽ ആർ ഡി എക്സ് എന്ന സിനിമയിലൂടെയാണ് മഹിമ നമ്പര്യാർ എന്ന നടി പ്രേക്ഷക മനസിൽ ഇടം നേടിയത്. വളരെ പെട്ടെന്ന് തന്നെ താരത്തെ ആരാധകർ സ്വീകരിച്ചു. ഇപ്പോൾ കൈനിറയെ അവസരങ്ങളാണ് മഹിമയ്ക്ക്. അടുത്തതായി ഷെയ്ൻ നിഗം നായകനായെത്തുന്ന ലിറ്റിൽ ഹാർട്സ് എന്ന സിനിമയിലാണ് മഹിമ നായികയായെത്തുന്നത്.
11 വർഷമായി താൻ സിനിമയിൽ ഉണ്ടെങ്കിലും ആരാധകരുടെ മനസിൽ തന്റെ ഇടം കണ്ടെത്താൻ വളരെ കാലമെടുത്തെന്ന് മഹിമ പറയുന്നു. തന്റെ പേര് മാറ്റമടക്കം കരിയറിലെ തന്റെ വളർച്ചയെ സഹായിച്ചുവെന്ന് മഹിമ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം.
‘എന്റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്ന ടൈമിൽ ഗോപിക എന്ന് തന്നെ ആയിരുന്നു പേര്. പിന്നെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്ത് അവർക്ക് ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്. അങ്ങനെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുമ്പോൾ എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് പറഞ്ഞ് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാറാണ് എനിക്ക് മഹിമ എന്ന പേരിടുന്നത്.
അത് കഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന്.അങ്ങനെ ഒരു പേരൂടെ വെക്കാൻ പറഞ്ഞു. അങ്ങനെയാണ് നമ്പ്യാർ എന്ന പേര് വരുന്നത്. പക്ഷേ 11 വർഷമെടുത്തു. പക്ഷേ അത് ഗുണം ചെയ്തു.
മഹിമ എന്ന പേര് മലയാളത്തിൽ രജിസ്റ്റർ ചെയ്യാൻ 11 വർഷം എടുത്തു.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമ ആയിരുന്നു എന്റെ മനസിൽ. ദൈവം ആ മോഹം നേടാൻ സഹായിച്ചു. എന്റെ പ്രൊഫൈൽ മാറി തുടങ്ങിയത് തമിഴിൽ മഹാമുനി എന്നൊരു സിനിമ ചെയ്തു. അതുവരെ ചെയ്ത കഥാപാത്രങ്ങൾ പേരിന് മാത്രമൊരു ഹീറോയിൻ ആയിരുന്നു. വളരെ ഡീഗ്ലാമറൈസ്ഡ് ആയൊരു കഥാപാത്രമായിരുന്നു മഹാമുനിയിൽ. ആലോചിച്ചിട്ടാണ് ആ കഥാപാത്രം ചെയ്തത്.
രണ്ട് ഹീറോയിൻ ആയിരുന്നു സിനിമയിൽ ലഭിച്ചത്. എനിക്ക് പക്ഷേ നല്ലൊരു സ്വീകാര്യത ലഭിച്ചു. അതിന് ശേഷം പെർഫോം ചെയ്യാൻ സാധ്യതയുള്ള നെഗറ്റീവ് റോളുകളടക്കം ഞാൻ ചെയ്ത് തുടങ്ങി. അതിന് ശേഷമാണ് എനിക്കൊരു മാറ്റം വന്ന് തുടങ്ങിയത്. ആർഡിഎക്സിന് ശേഷം ആൾക്കാർക്ക് സ്ക്രീനിൽ എന്നെ കാണാൻ താത്പര്യമുണ്ടെന്ന് തോന്നിയിട്ടുണ്ട്.