Home-bannerKeralaNews

മുത്തൂറ്റ് സമരം വിജയം, ഒടുവിൽ മുതലാളി മുട്ടുമടക്കി

കൊച്ചി:മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി.തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് ഹാജരാകും.വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു.
എല്ലാ ജീവനക്കാർക്കും 1.10.19 മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും.നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജ്മെൻറ് അംഗീകരിക്കും..
തടഞ്ഞുവച്ച ഇ എസ് ഒ പി ആനുകൂല്യം അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും.
പണിമുടക്കിന്റെ ഭാഗമായി സസ്പെന്റ് ചെയ്യപ്പെട്ട എല്ലാ ജീവനക്കാരെയും തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കും.
പിരിച്ചുവിടപ്പെട്ട ജീവനക്കാർ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്ക് സർവ്വീസിൽ തിരിച്ചെടുക്കും. പണിമുടക്കിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ല.
സ്ഥാപനത്തിൽ സർട്ടിഫൈഡ് സ്റ്റാന്റിംഗ് ഓർഡർ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും.
എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാർഷിക ഇംക്രിമെന്റ് 1.4.19 മുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker