കാസർകോട്: കാസർകോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് ബന്ധുക്കളായ നാല് പേരെ വെട്ടിക്കൊന്നത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സദാശിവ, വിട്‌ല, ദേവസി, ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇയാൾ കടുത്ത മാനസിക പ്രശ്നങ്ങളുള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഉദയന്റെ അമ്മാവന്‍മാരടക്കമുള്ളവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News