CrimeNationalNewsRECENT POSTS

സ്വന്തം ചോരകൊണ്ട് സിന്ദൂരമണിയിച്ച ശേഷം കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നു; ഒടുവില്‍ കാമുകന്‍ തൂങ്ങി മരിച്ചു

മുംബൈ: സ്വന്തം കൈത്തണ്ട മുറിച്ച ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുംബൈയില്‍ കല്യാണിലെ ഒരു ഗസ്റ്റ്ഹൗസിലാണ് നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. അരുണ്‍ ഗുപ്തയെന്ന 21 കാരനാണ് കാമുകി പ്രതിഭ പ്രസാദിനെ കൊന്ന ശേഷം ജീവനൊടുക്കിയത്.

വാരണാസിയില്‍ പോകുകയാണെന്ന് വീട്ടുകാരോട് കള്ളം പറഞ്ഞ് കല്യാണിലുള്ള കാമുകി പ്രതിഭ പ്രസാദിനെ കാണാനെത്തിയ ശേഷമായിരിന്നു കൊലപാതകം. വെള്ളിയാഴ്ച 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ ചെക്ക് ഇന്‍ ചെയ്തത്. ഇടയ്ക്ക് വെള്ളം ചോദിക്കാന്‍ മുറി തുറന്നതല്ലാതെ ഇരുവരും പുറത്തിറങ്ങിയിട്ടില്ല.

രാത്രി 9.30ന് അത്താഴം കഴിക്കാന്‍ ജീവനക്കാരന്‍ കതകില്‍ തട്ടിയിട്ടും വാതില്‍ തുറക്കാതെ വന്നതോടെ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരിന്നു. തുടര്‍ന്ന് പോലീസെത്തി മുറി പരിശോധിച്ചപ്പോള്‍ പ്രതിഭയെ മരിച്ച നിലയില്‍ കട്ടിലിലും അരുണിനെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരിന്നു.

അരുണ്‍ കൈത്തണ്ട മുറിക്കാനുപയോഗിച്ച ബ്ലെയിഡും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മരണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഫേസ്ബുക്കിലൂടെ ഏതാനും വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. കൈമുറിച്ച് പ്രതിഭയുടെ നെറ്റിയില്‍ ചോര കൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം അരുണ്‍ പ്രതിഭയും ഒന്നിച്ചുള്ള സെല്‍ഫി എടുത്തിരുന്നു. ഇതിനുശേഷമാണ് അരുണ്‍ പ്രതിഭയെ കഴുത്ത് ഞെരിച്ചു കൊന്നതെന്നാണ് പ്രാഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button