തിരുവനന്തപുരം: അവിഹിതത്തിന് തടസം നിന്ന പതിനാറുകാരിയായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മകളെ കിണറ്റിലെറിഞ്ഞപ്പോള്‍ ജീവനുണ്ടായിരുന്നെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മീരയുടെ അമ്മ മഞ്ജു(39)വിന്റെ വെളിപ്പെടുത്തല്‍. കാമുകന്‍ അനീഷിനൊപ്പമാണ് മഞ്ജുവിനെ തെളിവെടുപ്പിന് എത്തിച്ചത്. മഞ്ജുവിന്റെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേച്ചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജു മൊഴി നല്‍കി.
മീര മരിച്ചുവെന്നാണ് ഇവര്‍ കരുതിയത്. അതിനുശേഷം ഇരുവരും നെടുമങ്ങാട് ടൗണിലെത്തി വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം ഭക്ഷണം കഴിച്ച് തിരിച്ചെത്തി. രാത്രി ഒമ്പതരയോടെ ഇരുവരും ചേര്‍ന്ന് മീരയെ അനീഷിന്റെ വീട്ടിലെത്തിച്ചു. മീരയെ മതിലിനു മുകളില്‍ക്കൂടി പൊട്ടക്കിണറ്റിന്റെ ഭാഗത്തേയ്ക്കിട്ടപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് അനീഷ് വീട്ടില്‍നിന്നു രണ്ട് ഹോളോബ്രിക്‌സുകള്‍ കൊണ്ടുവന്ന് മീരയുടെ ശരീരത്തില്‍ കെട്ടിവച്ചു. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് മീരയെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
തെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു. സ്ത്രീകളടക്കമുള്ളവര്‍ മഞ്ജുഷയെ തല്ലാന്‍ പാഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ തെളിവെടുപ്പുകള്‍ക്കുശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇരുവരേയും പറണ്ടോട്ടെ വീട്ടിലെത്തിച്ചത്. നെടുമങ്ങാട് സി.ഐ. രാജേഷ്‌കുമാറിന്റെയും എസ്.ഐ. സുനില്‍ഗോപിയുടെയും നേതൃത്വത്തില്‍ പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു.