ലോകത്തിലെ ഏറ്റവും ധനികയായ ഗായിക, ഈ 33 വയസുകാരിയുടെ ആസ്തി കേട്ടോ..!!
ബാർബഡോസ്:ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടം സ്വന്തമാക്കി പോപ്പ് ഗായിക റിഹാന. ശതകോടീശ്വരപട്ടികയിലാണ് ഗായിക ഇടം പിടിച്ചിരിക്കുന്നത്. ഫോബ്സ് പട്ടികയിലെ കണക്കുപ്രകാരം 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി.
സംഗീതരംഗത്ത് നിന്നുള്ള വരുമാനമല്ല റിഹാനയുടെ നേട്ടത്തിന് പിന്നില്‍. ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് -ഫാഷന്‍ സാമ്രാജ്യമാണ് റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കിയത്.കരീബിയന്‍ രാജ്യമായ ബാര്‍ബഡോസാണ് റിഹാനയുടെ സ്വദേശം. 20 കോടി ആല്‍ബങ്ങള്‍ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ്.
ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങള്‍ ഏറ്റവും വേഗത്തില്‍ കൈവരിച്ച കലാകാരിയാണ്.തന്റെ സംഗീത ജീവിതത്തിനിടയില്‍ 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്