26.7 C
Kottayam
Wednesday, May 29, 2024

ജീവനക്കാരന് സമ്മാനിച്ചത് 1500 കോടിയുടെ വീട്, ഞെട്ടിച്ച് മുകേഷ് അംബാനി

Must read

മുംബൈ:ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1500 കോടി രൂപയുടെ വീട്. ജീവനക്കാരോട് സൗഹൃദപരമായി ഇടപെടുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ തന്റെ വലം കയ്യും വിശ്വസ്തനുമായ മനോജ് മോദിക്കാണ് ഈ വലിയ സമ്മാനം നൽകിയത്. 

മുംബൈയിൽ ആണ് മുകേഷ് അംബാനി മനോജ് മോദിക്ക് വീട് വാങ്ങി നൽകിയത്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 22 നിലകളായാണ് കെട്ടിടം പണിതിരിക്കുന്നത്. മുംബൈയിലെ നേപ്പിയൻ സീ റോഡിലാണ് ഈ വീട്. 

മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദി. 1980 കളുടെ തുടക്കത്തിൽ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുമ്പോഴാണ് മനോജ് മോദി റിലയൻസിൽ ചേർന്നത്. റിലയൻസ് എന്ന കമ്പനിയുടെ വളർച്ചയ്ക്കായി അംബാനി തന്റെ കുടുംബത്തെയും ഒപ്പം തന്നെ സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു എന്ന് തന്നെ പറയാം. അംബാനി കുടുംബത്തിലെ അംഗങ്ങൾ കഴിഞ്ഞാൽ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മനോജ് മോദി. എംഎം എന്ന പേരിലും മനോജ് മോദി അറിയപ്പെടുന്നു. റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ അദ്ദേഹമാണ്.

ഹജീറ പെട്രോകെമിക്കൽസ്, ജാംനഗർ റിഫൈനറി, ടെലികോം ബിസിനസ്, റിലയൻസ് റീട്ടെയിൽ, റിലയൻസ് 4ജി റോൾഔട്ട് തുടങ്ങിയ റിലയൻസ് പദ്ധതികൾ വിജയിപ്പിക്കുന്നതിൽ മനോജ് മോദി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ റിലയൻസിന്റെ ശക്തി സ്രോതസ്സാണ് മനോജ് മോദി.

മനോജ് മോദി നിലവിൽ റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ഡയറക്ടറായി പ്രവർത്തിക്കുന്നു.  മനോജ് മോദിക്ക് മുകേഷ് അംബാനി സമ്മാനമായി നൽകിയ വീട് തലത്തി ആൻഡ് പാർട്‌ണേഴ്‌സ് എൽഎൽപി രൂപകൽപ്പന ചെയ്തതാണ്. കൂടാതെ വീട്ടുപകരണങ്ങൾ ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ് 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week