പൂത്തിരി കത്തിച്ച് ദീപവലി ആഘോഷിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ റിയാസ് തന്നെയാണ് പങ്കുവെച്ചത്. ഹാപ്പി ദീപാവലി എന്ന അടിക്കുറിപ്പോടെയാണ് റിയാസ് വീഡഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീണയ്ക്ക് ഒപ്പം മുണ്ടും ഷര്‍ട്ടും അണിഞ്ഞ് പൂത്തിരി കത്തിക്കുന്ന റിയാസാണ് വീഡിയോയിലുള്ളത്. നിരവധി പേരാണ് ഇരുവര്‍ക്കും കമന്റിലൂടെ ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന ആഘോഷത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ചുപേര്‍ മാത്രമായിരുന്നു പങ്കെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News