കോഴിക്കോട് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിയോടെ വയനാട് കല്‍പറ്റയിലാണ് സംസ്‌കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു എം പി വീരേന്ദ്രകുമാറിന്റെ അന്ത്യം.
മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ വയനാട്ടിലെ കല്‍പറ്റയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. എക്കാലവും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു എം പി വീരേന്ദ്രകുമാര്‍. ഇന്നലെ രാത്രി 8.30 നാണ് എം പി വീരേന്ദ്രകുമാറിന് വീട്ടില്‍വച്ച് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് 11 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News