കൊച്ചി:വൈറ്റില കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയിൽ നിന്ന് ആലപ്പുഴയിലേക്ക് പൊയ്ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂർ പാലത്തിന് മുകളിൽവെച്ച് തീ പിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.
കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് മുമ്പ് വണ്ടി ഓഫാക്കി ഇവർ പുറത്തിറങ്ങുകയായിരുന്നു. എട്ടോളം യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് അനുമാനം.
കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. കാറിൽ നിന്ന് പുക ഉയർന്നതുകണ്ട് യാത്രക്കാർ ഉടനെ തന്നെ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News